1. അക്കൂട്ടരാണ് യഥാര്‍ത്ഥ കാഫിറുകള്‍, കാഫിറുകള്‍ക്ക് നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്ന് പറയുന്ന ഏതെങ്കിലും സൂക്തം ഗ്രന്ഥത്തിലുണ്ടോ? ഉണ്ട്. (അന്നിസാഅ്:151) അല്ലാഹുവിന്റെ ഏക സംഘത്തില്‍ പെടാത്ത മുസ്ലിംകളുടെ വിവിധ സംഘട നകളില്‍ പെട്ടവരെല്ലാമാണ് യഥാര്‍ത്ഥ കാഫിറുകള്‍. അക്കൂട്ടര്‍ പിശാചിന്റെ സംഘക്കാരാണ്.
2. നീ അവരെ മുന്നറിയിപ്പ് നല്‍കലും മുന്നറിയിപ്പ് നല്കാതിരിക്കലും സമമാണ്, അവര്‍ വിശ്വസിക്കുകയില്ല. (യാസീന്‍ : 10) അപ്പോള്‍ ആര്‍ക്കാണ് മുന്നറിയിപ്പ് ഉപകാരപ്പെടുക?
മുന്നറിയിപ്പ് ഉപകാരപ്പെടുക അദ്ദിക്റിനെ പിന്‍പറ്റുന്നവര്‍ക്ക് മാത്രമാണ്(യാസീന്‍ :11)
3. മുസ്ലിംകളിലെ വിവിധ സംഘടനക്കാര്‍ ഹൂദ്:17, റൂം: 31-32 സൂക്തങ്ങള്പ്രകാരം കാഫിറുകളും മുശ്രിക്കുകളുമാണ്.
4. ഇബ്രാഹീം: 30 സൂക്തപ്രകാരം വിശ്വാസി കാഫിറുകളോട് ഹ്മഹ്നനിങ്ങള് അല്പം ആസ്വദിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകഗര്ത്തത്തിലേക്കാണ്ത്സത്സ എന്ന് പറയാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു.
5. അവര്‍ കെട്ടജനതയായിത്സ എന്ന് ആരെക്കുറിച്ചാണ് പറയുക?
അദ്ദിക്റിനെ വിസ്മരിക്കുക വഴി മുസ്ലിംകളിലെ കപടവിശ്വാസികളെക്കുറിച്ചും അവരുടെ അനു യായികളെക്കുറിച്ചുമാണ് മഹാത്മാക്കള്‍ പരലോകത്തുവെച്ച് ഇങ്ങനെ പറയുക.
6. അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ കളവാക്കുന്ന അനുയായികളുമാണ് ബഖ റ: 39 പ്രകാരം നരകവാസികള്‍.
7. അദ്ദിക്റിനെ മൂടിവെക്കുകയും അതിനെ കളവാക്കുകയും ചെയ്യുന്നവരാരോ അവരാണ് മാഇദ:10, 86; ഹദീദ്:19 പ്രകാരം ജ്വലിക്കുന്ന നരകത്തിന്റെ നിവാസികള്‍
8. അദ്ദിക്ര്‍ കാണാന്‍ കണ്ണിന് മൂടിയുണ്ടായിരുന്നവരും അത് കേള്‍ക്കാന്‍ തയ്യാറല്ലാത്തവരും കാഫിറുകളാണ്, അവരിലേക്ക് വിധിദിവസം നരകം അടുപ്പിക്കുന്നതാണ്. (കഹ്ഫ്:100-101: ത്വാഹാ:123-124)
9. കാഫിറുകളും അക്രമികളും വിധിദിവസനാളില് വിലപിക്കുന്നതാണ്: ഓ എന്റെ നാശം, ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടില്ലായിരുന്നെങ്കില്! അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം എന്നെ അതില്‍നിന്നും തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയാണ്(ഫുര്‍ഖാന്‍: 29-30)
10. അദ്ദിക്റിനെ അവഗണിക്കുന്നവരാരോ അവര്‍ അഅ്ലാ: 9-12 ല്‍ പറഞ്ഞ പ്രകാരം നരകത്തില്‍ കരിയിക്കപ്പെടും. ഫജ്ര്‍: 23-24 കൂട്ടിവായിക്കുക.
11. ഫുസ്വിലത്ത്:41 ല്‍ പറഞ്ഞപ്രകാരം ഖുര്‍ആനല്ല, അദ്ദിക്റാണ് അജയ്യമായ ഗ്രന്ഥം. ഖുര്‍ആന്‍ എന്നത് അറബിയിലുള്ള ശരീരമാണ്. ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടത് എന്നാണര്‍ത്ഥം. അതുകൊണ്ട് അദ്ദിക്ര്‍ ആവര്‍ത്തിച്ച് വായിക്കേണ്ടതാണ്.
12. അദ്ദിക്ര്‍ മാത്രമാണ് പ്രവാചകന് നൂഹ് മുതല്‍ പ്രവാചകന് മുഹമ്മദ് വരെ അവതരിപ്പിക്കപ്പെട്ടത്.
13. ഗ്രന്ഥത്തിന്റെ അവസാനരൂപമാണ് അദ്ദിക്ര്‍. ഇതിന് മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ വിശദീകരണങ്ങളും അദ്ദിക്റില്‍ ഉള്‍ക്കൊള്ളുന്നു എന്ന് അന്നഹ്ല്: 44 ല്‍ പറഞ്ഞിട്ടുണ്ട്.
14. ഖുര്‍ആനിനെ നാം സൂക്ഷിക്കും എന്ന് നാഥന് പറഞ്ഞിട്ടില്ല; എന്നാല്‍ ഹിജ്ര്: 9 ല്‍ അദ്ദിക്റിനെ നാം സൂക്ഷിക്കും എന്ന് പറഞ്ഞിട്ടുണ്ട്.
15. ഹിജ്ര്:6 പ്രകാരം പ്രവാചകന് മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടത് അദ്ദിക്റാണ്. സ്വാദ്: 8 കൂട്ടിവാ യിക്കുക.
16. അജയ്യഗ്രന്ഥമായ അദ്ദിക്റിന്റെ രചയിതാവിനെക്കുറിച്ച് ഫുര്‍ഖാന്‍: 59 ല്‍ ത്രികാലജ്ഞാനി എന്നാണ് പറഞ്ഞിട്ടുള്ളത്, അതിനാല്‍ നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് പ്രവാചകനും വിശ്വാസികളും ചോദിക്കേണ്ടത് ഈ ത്രികാലജ്ഞാനിയോടാണ്.
17. ഏതൊരാളും അറിവില്ലാത്ത കാര്യത്തെക്കുറിച്ച് അദ്ദിക്ര്‍ അറിയുന്നവനോടാണ് ചോദിക്കേണ്ടത് എന്ന് അന്നഹ്ല്: 43; അമ്പിയാഅ്: 7 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
18. അറബിയിലുള്ള ഖുര്‍ആന്‍ കേള്ക്കുന്നതില്നിന്നല്ല പിശാച് അകറ്റപ്പെട്ടിട്ടുള്ളത്, മറിച്ച് അദ്ദിക്ര്‍ കേള്‍ക്കുന്നതില്‍ നിന്നാണ്(ശുഅറാഅ്: 212). സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും നരകത്തെത്തൊട്ട് കാത്തു സൂക്ഷിക്കുന്നതുമായ അദ്ദിക്റില്‍ നിന്ന് കാഫിറുകള്‍ വിരണ്ടോടുന്നതാണ്. മുദ്ദിര്: 49-51, ഫുര്‍ഖാന്‍:57; ഇന്സാന്:29 കൂട്ടിവായിക്കുക.
19. ഏറ്റവുംനല്ല ഗ്രന്ഥത്തെ (ഹുസ്നയെ) സത്യപ്പെടുത്താത്ത ഏതൊരു മുസ്ലിമിന്റെയും മരണസമ യത്ത്ഹ്നനീ കാഫിറുകളില്‍ പെട്ടവന് തന്നെയായിരുന്നുത്സ എന്ന് നാഥന് അവനോട് പറയുമെന്ന് സുമര്‍: 59 ല്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവുംനല്ല വിശദീകരണ ഗ്രന്ഥമായ അതിനെ പിന്‍പറ്റാത്തവര്‍ അവരുടെ മുഖങ്ങളില്‍ നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നവരും ഏറ്റവുംദുഷിച്ച സ്ഥാനത്തും ഏറ്റവും വഴികേടിലുമാണെന്നും ഫുര്‍ഖാന്‍: 33-34 ലും പറഞ്ഞിട്ടുണ്ട്.
20. നിഷ്പക്ഷവാനായ നാഥന് ഒരാളെയും സ്വര്‍ഗത്തിലേക്കോ നരഗത്തിലേക്കോ അയക്കുന്നില്ല. ഞാന്‍ കാഫിറായിരുന്നു എന്നുപറയാതെ ഒരാളെയും അവന് ശിക്ഷിക്കുകയുമില്ല. യാസീന്‍: 69-70, സു മര്: 71.
21. അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരെയും കപടവി ശ്വാസികളായ സ്ത്രീകളെയും അവരെ അന്ധമായി പിന്‍പറ്റുന്ന മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയാണെന്ന് അഹ്സാബ: 72-73, ഫത്ഹ്: 6 ല്‍ പറഞ്ഞിട്ടുണ്ട്.
22. നിശ്ചയം അല്ലാഹുവിന്റെ അടുക്കല്‍ ജീവജാലങ്ങളില്‍ ഏറ്റവും തിന്മയേറിയവര്‍ നാഥന്റെ സംസാരമായ അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അദ്ദിക്ര്‍ മറ്റുള്ളവരോട് പറയാത്ത ഊമരുമാണ്. ഇന്ന് ലോകമുസ്ലിംകള്‍ നാഥനില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിക്കാത്തവരും മുഹമ്മദ്നബിയെ പിന്പറ്റാത്തവരുമാണ്. മറിച്ച് അവര്‍ 29 കള്ളവാദികളെ പില്പറ്റുകവഴി 30-മത്തെ കള്ളവാദിയായ കാഫിര്‍ ദജ്ജാലിനെ സ്വാഗതം ചെയ്യുന്നവരാണ്.
23. നിശ്ചയം ഞാന്‍ ജിന്നുകളില്‍ നിന്നുള്ളവരെയും മനുഷ്യരില്‍ നിന്നുള്ളവരെയും മുഴുവനുംകൊണ്ട് നരകകുണ്ഠം കുത്തിനിറക്കുമെന്നു പറയുന്ന 7 സൂക്തങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. അന്നിസാഅ്: 118 ന്റെ വിശദീകരണമായി പ്രവാചകന് പഠിപ്പിച്ചു:എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് നരകത്തിലേക്കും ഒന്ന് സ്വര്‍ഗത്തിലേക്കുമാണ്, ഈ അനുപാതം അര്‍ത്ഥവത്താണ്, അ റിയപ്പെട്ടതാണ്, നിശ്ചയിച്ചതുമാണ്.
24. നീ ആയിരത്തില്‍ ഒന്നാണോ? ആണെങ്കില്‍ എന്തുകൊണ്ട് നീ ഈ വസ്തുത മറ്റുള്ളവരോട് പറയുന്നില്ല? അതെ, നീ അല്ലാഹുവിന്റെയും വിശ്വാസികളുടെയും ശത്രുവാണ്.
25. അഅ്റാഫ്:175-176 സൂക്തങ്ങള്‍ നിനക്കും നിന്റെ ജനതക്കും ബാധകമായിരിക്കുകയാണ്. നാഥന്റെ സൂക്തങ്ങള്‍ തള്ളിപ്പറയുകയും അവയോട് അഹങ്കാരം നടിക്കുകയും ചെയ്യുന്ന മുസ്ലിംകള് അഅ്റാഫ്: 40 പ്രകാരം ഭ്രാന്തന്മാരാണ്. അവര്‍ യാസീന്‍: 59-62 പ്രകാരം നാഥനെയല്ല സേവിച്ചുകൊണ്ടിരിക്കുന്നത്. പകരം അവര്‍ ബുദ്ധിയുപയോഗപ്പെടുത്താത്ത പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്.
26. പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കപ്പെടാന്‍ ബഖറ: 186 ല്‍ രണ്ട് നിബന്ധനകള്‍ പറഞ്ഞിട്ടുണ്ട്. കഹ്ഫ്: 103-106; അഅ്റാഫ്: 8-9 സൂക്തങ്ങള്‍ കൂട്ടിവായിക്കുക.
27. മാഇദ: 44,45,47 പ്രകാരം ആരാണോ അദ്ദിക്ര്കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തി ലും സമൂഹജീവിതത്തിലും വിധികല്‍പിക്കാത്തത്, അവര്‍തന്നെയാണ്, കാഫിറുകളും അക്രമികളും തെമ്മാടികളും. നഹ്ല്: 64 കൂട്ടിവായിക്കുക.
28. കാഫിറുകളുടെ പ്രാര്‍ഥന വഴികേടല്ലാതെയല്ല എന്ന് മുഅ്മിന്: 50 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണ് ഇങ്ങനെ പറയുന്നത്? എപ്പോള്‍? ആരാണ് കാഫിറുകള്‍?
കപടവിശ്വാസികളും അവരുടെ ബലഹീനരായ അനുയായികളും നരകത്തില്‍ തര്‍ക്കിക്കുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യും. ബലഹീനന്മാര് അഹങ്കാരികളായ നേതാക്കളോട് ചോദിക്കും: ഇഹലോകത്ത് ഞങ്ങള്‍ നിങ്ങളെയായിരുന്നല്ലോ പിന്‍പറ്റിയിരുന്നത്, അതുകൊണ്ട് ഞങ്ങളുടെ ശിക്ഷയില്‍നിന്ന് ഒരു ഭാഗമെങ്കിലും ഇളവു ചെയ്യാമോ?ത്സത്സഅഹങ്കാരികളായ നേതാക്കന്മാര് പറയും: നിശ്ചയം നാമെല്ലാം ഇതില്തന്നെയാണല്ലോ, നിശ്ചയം അല്ലാഹു അവന്റെ അടിമകള്‍ക്കിടയില്‍ തീരുമാനം കല്പിച്ചിരിക്കുന്നു. നരകത്തിന്റെ സഹവാസികളായ കപടവിശ്വാസികളും അനുയായിക ളും മലക്കുകളോട് പറയും:ശിക്ഷയില്‍നിന്ന് ഒരു ദിവസമെങ്കിലും കുറച്ചുതരാന്‍ നാഥനോടൊന്ന് അപേക്ഷിക്കുക. മലക്കുകള്‍ ചോദിക്കും: നിങ്ങളുടെ പ്രവാചകന്മാര് നിങ്ങളിലേക്ക് വിശദീകരണവുമായി വന്നിട്ടുണ്ടായിരുന്നില്ലേ?ത്സത്സനരകവാസികള് മറുപടി പറയും: അതെ വന്നിരുന്നുത്സ മലക്കുകള്‍ പറയും: എന്നാല്‍ നിങ്ങള്‍തന്നെ അപേക്ഷിച്ചുകൊള്ളുക, നിശ്ചയം കാഫിറുകളുടെ പ്രാര്‍ത്ഥന വഴി കേടല്ലാതെയല്ലത്സത്സ (മുഅ്മിന്: 46-50). കോപ്പികളെടുത്ത് വിവിധഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ജാതി-മത ഭേദമന്യേ ലോകത്തുമൊത്തം പ്രചരിപ്പിക്കുക. തീവ്രവാദത്തിനെതിരെ ജിഹാദ് ചെയ്യാനുള്ള ശക്തമായ ഏകആയുധമാണ് അദ്ദിക്ര്‍.
അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് പ്രകൃതിക്ക് വിരുദ്ധവും പൈശാചികവുമായ ഒരു ജീവിതമാണ് സൗദിഅറേബ്യ ഉള്‍പ്പടെ ലോകത്തെല്ലായിടത്തും ഇന്ന് മുസ്ലിംകള് നയിച്ചുകൊണ്ടിരിക്കുന്നത്. രക്തംചിന്തല്, തീവ്രവാദം, മറ്റു നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അതിരുകവിഞ്ഞതും പ്രകൃതിയെ നശിപ്പിക്കുന്നതുമായ ജീവിതത്തിലാണ് അവര്‍ മുഴുകിയിരിക്കുന്നത്. ലോകത്ത് എവിടെയെല്ലാമാണോ ഇന്ന് ഈ ജനതയുടെ സാന്നിധ്യം കൂടുതലുള്ളത് അവിടെയെല്ലാം ശാന്തിയും സമാധാനവുമില്ലാത്ത ഏറ്റവും മോശപ്പെട്ട ഒരു ജീവിതമാണ് കണ്ടുവരുന്നത്. ഇതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് സൗദിയിലെ മക്കയും മദീനയും അടങ്ങിയ ‘ഹിജാസില്‍’ ല്‍ ലോകവിശ്വാസികള്ക്ക് നേതൃത്വം നല്കുന്ന ഇമാമായി ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഗ്രന്ഥത്തെ സത്യാസത്യവിവേചന ഉരക്കല്ലായി ഉപയോഗപ്പെടുത്താത്തത് കാരണം അവനെ ഒരു തീവ്രവാദിയായി പരിഗണിച്ച് തിരസ്കരിക്കുകയാണ് അവര്‍ ചെയ്യുക. പിന്നീട് അവന് മക്കയിലെത്തും. അവിടെയും നിലവിലുള്ള ഇമാം അടങ്ങിയ മസ്ജിദുല്‍ ഹറം കൈകാര്യകര്‍ത്താക്കളാല്‍ തിരസ്കരിക്കപ്പെടുകയാണ് ചെയ്യുക. എന്നാല്‍ ഇറാഖ്, ഈജിപ്ത്, ലബനോന്‍, പലസ്തീന്, സിറിയ, പോലുള്ള ആഭ്യന്തര കലഹം നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന് മസ്ജിദുല്‍ ഹറമില്‍ അഭയം തേടിയ വിശ്വാസികള്‍ അവനെ അംഗീകരിക്കുകയും അവന് അനുസരണപ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നതാണ്. അത് ഹിജാസ് കപടവിശ്വാസികളുടെ ഭരണത്തില്‍നിന്ന് മോചനം നേടി മഹ്ദി ഇമാമിന്റെ നേതൃത്വത്തിന് കീഴില്‍ വരുന്നതിന് കാരണമാകുന്നതാണ്. സൗദി ഭരണാധികാരികള്‍ മഹ്ദിയെ ഒരു തീവ്രവാദിയായിട്ടാണ് പരിഗണിക്കുക. അതുകൊണ്ട് അവര്‍ സിറിയന്‍ ഭരണാധികാരിയുമായി ബന്ധപ്പെട്ട് അവരുടെ പൗരന്മാര് മഹ്ദിയുമായി അനുസരണപ്രതിജ്ഞ ചെയ്ത വിവരം അറിയിക്കുകയും അവരെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ആവിശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് സിറിയയില്‍ നിന്നുള്ള ഒരു സേനാവ്യൂഹം റോഡ് മാര്‍ഗം മക്കയിലേക്ക് പുറപ്പെടുമെങ്കിലും വഴിയില്‍ വെച്ച് അവര്‍ ഭൂമിയില്‍ താഴ്ന്നുപോവുകയാണുണ്ടാവുക. കാര്യകാരണബന്ധത്തിനതീതമായി വിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുമെന്ന യൂനുസ്: 103, മുഅ്മിന്: 51, അര്‍റൂം: 47 സൂക്തങ്ങളില്‍ പറഞ്ഞ വിശ്വാസികളോടുള്ള വാഗ്ദാനം സത്യപ്പെടുത്തിക്കൊണ്ടുള്ള സര്‍വ്വലോക നാഥന്റെ ഈ ചര്യ സൗദിഅറേബ്യ, അമേരിക്ക, ഇസ്രായേല്‍ ഉള്‍പ്പടെയുള്ള ലോകം മുഴുവനും മഹ്ദിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ കാരണമാകുന്നതുമാണ്. അങ്ങനെ ഹിജാസ് മഹ്ദിയുടെ നേതൃത്വത്തിന് കീഴില്‍ വരും. ‘ പാമ്പ് മാളത്തിലേക്ക് ഉള്‍വലിയുന്നത് പോലെ ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള്‍ ഹിജാസില്‍ ഒരുമിച്ചുകൂടും’ എന്ന പ്രവാചകന്റെ അധ്യാപനത്തെ സത്യപ്പെടുത്തിക്കൊണ്ട് രാജ്യ-മത-വംശ-വര്‍ണ-ലിംഗ-ഭാഷാഭേദമനേ്യ ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള്‍ ഹിജാസിലേക്ക് ചേക്കേറുന്നതാണ്.
തുടര്‍ന്ന് വിധിദിവസനാളില് വിചാരണാ മാനദണ്ഡമായി കൊണ്ടുവരുന്ന അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ വ്യത്യസ്ത ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ലോകത്തെല്ലായിടങ്ങളിലും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പോകുന്ന അവസാനത്തെ സാബിഖും (മുന്കടന്നവന്) ഭൂമിയില്‍ നിന്ന് പോകുന്നതോടുകൂടി ഭൂമിയുടെ തിരിച്ചുകറക്കം സംഭവിക്കുന്നതാണ്. സൂര്യന് പടിഞ്ഞാറുനിന്ന് ഉദിക്കുന്ന, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ആ ദിനത്തിലാണ് അന്തിക്രിസ്തുവായ മസീഹുദ്ദജ്ജാല്‍ അഥവാ അധര്‍മ്മമൂര്‍ത്തിയായ കലി പ്രത്യക്ഷപ്പെടുക.
—25: 59-ലെ ത്രികാലജ്ഞാനിയില്‍ നിന്ന്
നിശ്ചയം (മുസ്ലിംകളില് നിന്നുളള) വിശ്വാസികള്‍, ജൂതരായിട്ടുളളവര്, ക്രിസ്ത്യാനികളായിട്ടുള്ളവര്, സാബിഈങ്ങള് തുടങ്ങി ഏതുജനതയുമാകട്ടെ; അവര്‍ അല്ലാഹുവിെനകൊണ്ടും അന്ത്യദിനത്തെകൊണ്ടും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്ത്തിക്കുകയുംചെയ്യുന്നവരാെണങ്കില് അവരുടെ നാഥന്റെ അടുക്കല്‍ അവരുെട പ്രതിഫലമുണ്ട് അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയുമില്ല. (അല്‍ ബഖറ-62, മാഇദ-69)
ആദം മുതല്‍ അന്ത്യനാള്വരെയുളള മനുഷ്യര്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ട പ്രകൃതി ജീവിതവ്യവസ്ഥയാണ് ഇസ്ലാമെന്ന് ആലിഇംറാന്‍: 19-ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ വേദ്രഗന്ഥങ്ങളും പ്രവാചകന്മാരും സമര്‍പ്പിച്ച പ്രസ്തുത ജീവിതവ്യവസ്ഥയില്‍ ഏതൊരാളും ഉള്‍പ്പെടുന്നത്, സര്‍വ്വസ്വം സ്രഷ്ടാവിനുതന്നെ സമര്‍പ്പിച്ച് നിലകൊളളുമ്പോഴാണ്. പ്രകൃതിയില്‍ ജനിക്കുന്ന മനുഷ്യന് നാട്, വീട്, ജാതി , മതം, വര്‍ഗം, കാലം, ലിംഗം എന്നിവയൊന്നും സ്വയം തെരെഞ്ഞെടുക്കാന്‍ സ്വാത്രന്ത്യമില്ലെന്ന് മനസ്സിലാക്കി മനുഷ്യരുെട ഐക്യത്തിനുേവണ്ടി നിലകൊളളലാണത്. ഇന്ന് മുസ്സ്ലിംകളടക്കം എല്ലാമതസ്ഥരും പ്രസ്തുത ജീവിതവ്യവസ്ഥയില്നിന്ന് പുറത്തുപോയിട്ടുണ്ട്. പ്രകൃതി ജീവിതരീതിയായ ഇസ്ലാം താരതമ്യേന മുസ്ലിംകളിലുളളതിനെക്കാള് കൂടുതല്‍ ഇന്ന് നിഴലിച്ച് കാണുന്നത് ഹൈന്ദവര്‍, ജൂതന്മാര്, ക്രൈസ്തവര്‍ തുടങ്ങിയ മുഹമ്മദ് നബിയുെട തന്നെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളിലാണെന്ന് ഖുര്‍ആനിന്റെ ആശയത്തെ ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മനസ്സിലാക്കാം.
അല്ലാഹുവിന്റെ സമ്മതപ്രതമായ ഖുര്‍ആനിന്റെ ആശയം കൊണ്ടല്ലാെത ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ലതന്നെ. വിശ്വാസികളില്നിന്ന് മാത്രമേ പ്രാര്‍ത്ഥന, കര്‍മ്മങ്ങള്‍, എന്നിവ സ്വീകരിക്കുകയുളളൂ എന്ന് ബഖറ: 186-ലും, മുസ്ലിംകളില്നിന്ന് ഖുര്‍ആനിന്റെ ആശയംകൊണ്ട് വിശ്വാസികളാകാത്തവര് തന്നെയാണ് മനുഷ്യരില്‍നിന്നുള്ള നരകത്തിന്റെ വിറകുകള്‍ എന്ന് ബഖറ: 24, ഹദീദ്: 19, ബയ്യിന: 6 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ഇസ്ലാമില്‍നിന്ന് പോയവരാണ് ജൂതന്മാര്, ക്രൈസ്തവര്‍, സാബിഈങ്ങള് തുടങ്ങിയ എല്ലാ മതവിഭാഗങ്ങളും. ഹൈന്ദവര്‍, ബുദ്ധര്‍, ജൈനര്‍, സിക്കുകാര്‍ തുടങ്ങിയവരെല്ലാം സാബിഈങ്ങളില് ഉള്‍പ്പെടുന്നവരാണ്. ഇവരില്‍നിന്ന് ഏതൊരാളും അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ചുകൊണ്ടും, പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ ഖുര്‍ആനിന്റെ ആശയം പ്രചരിപ്പിച്ചുകൊണ്ടും നിലകൊളളുകയാണെങ്കില് അവര്‍ക്കും ദുഃഖിക്കാനോ ഭയപ്പെടാനോ ഇടവരികയില്ല, അഥവാ അവരെ നരകത്തില്‍ പ്രവേശിപ്പിക്കുകയില്ല എന്നാണ് സൂക്തം പറയുന്നത്. അതിന് പേരോ മതമോ വസ്ത്രധാരണ രീതിയോ ഒന്നും മാറ്റേണ്ടതില്ല. അഥവാ ഇസ്ലാമില്‍ മതംമാറ്റമില്ല; വിശ്വാസമാറ്റം മാത്രമേയുള്ളൂ. ഹുജുറാത്ത്: 13-ല്‍ മനുഷ്യരെ വിളിച്ച് അല്ലാഹു പറയുന്നു: ഓ മനുഷ്യരേ, നിശ്ചയം നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമാണ് നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്, നിങ്ങളെ വിവിധനാട്ടുകാരും ഗോത്രക്കാരുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിമാത്രമാണ്, നിശ്ചയം നിങ്ങളില്‍ ഏറ്റവും സൂക്ഷ്മത പാലിക്കുന്നവരാണ് അല്ലാഹുവിന്റെ അടുക്കല്‍ ആദരണീയര്‍, നിശ്ചയം അല്ലാഹു എല്ലാം അറിയുന്ന എല്ലാം വലയംചെയ്യ്ത ത്രികാലജ്ഞാനി തന്നെയാകുന്നു. അര്‍റൂം: 30-32 വിശദീകരണം നോക്കുക. മുഹമ്മദ് നബിയെ സര്‍വ്വ ലോകര്‍ക്കും കാരുണ്യമായിട്ടല്ലാതെ നാം അയച്ചിട്ടിെല്ലന്ന് അമ്പിയാഅ് :107 ലും, മുഹമ്മദ് നബിയെ മൊത്തം മനുഷ്യരിേലക്കാണ് നിയോഗിച്ചിട്ടുള്ളതെന്ന് അഅ്റാഫ്: 157-158, സബഅ്: 28 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഹൃദയങ്ങളുടെ അവസ്ഥ അറിയുന്ന അല്ലാഹു മനുഷ്യന് എന്ത് എവിെടവെച്ച് പ്രവര്‍ത്തിക്കുമ്പോഴും അവരുടെ അവരുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. ഹൃദയങ്ങളുടെ അവസ്ഥ നോക്കിയാണ് ഏതൊരു പ്രവര്‍ത്തനത്തിനും അല്ലാഹു പ്രതിഫലം നല്‍കുന്നത്. അന്നജ്മ്: 39-ല്‍, മനുഷ്യന് അവന് ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്ന് പറഞ്ഞിട്ടുണ്ട്. പ്രവൃത്തികള്‍ ഉദ്ദേശ്യമനുസരിച്ചാണ് വിലയിരുത്തപ്പെടുക എന്ന് നബിയും പഠിപ്പിച്ചിട്ടുണ്ട്. ബഖറ: 38, അന്നിസാഅ്: 124, മുഅ്മിന്: 40 വിശദീകരണം നോക്കുക.
—25: 59-ലെ ത്രികാലജ്ഞാനിയില്‍ നിന്ന്
ഇത് സര്‍വ്വലോകര്‍ക്കുമുള്ള ഒരു ദിക്റാ അല്ലാതെ മറ്റൊന്നുമല്ല, ഇക്കൂട്ടര്‍ അതിനെ മൂടിവെക്കുകയാണെങ്കില് അതിനെ മൂടിവെക്കാത്ത മറ്റൊരു ജനതയെ നാം അത് ഏല്പിക്കുന്നതാണ് (5: 54; 6: 89-90).
നരകകുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം മനുഷ്യന് ബോധ്യം വരും, അവന് ദിക്റാ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്! (89:23; 87: 9-13).
ദിക്രീയെത്തൊട്ട് കണ്ണിന് മൂടിയുണ്ടായിരുന്നവരും ദിക്രീ കേള്‍ക്കാന്‍ കഴിയാത്തവരുമായ കാഫിറുകളുടെ ചാരത്തേക്ക് വിധിദിവസം നാം നരകഗര്ത്തം അടുപ്പിക്കുന്നതാണ് (18: 100-101; 20: 124-126; 38:8).
ദിക്രീ നിലനിര്‍ത്തുന്നതിനുവേണ്ടി നീ നമസ്കാരം നിലനിര്‍ത്തുക (20:14).
ആര്‍ക്കാണോ സ്വിദ്ഖ് വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മാലുക്കള്‍ (39: 33).
സ്വിദ്ഖ്നെ സത്യപ്പെടുത്താത്ത ഏതൊരു മുസ്ലിമിന്റെയും മരണസമയത്ത് നാഥന് പറയുന്നതാണ്: നീ സ്വിദ്ഖ്നെ സത്യപ്പെടു ത്തിയില്ല, അതുകൊണ്ടുതന്നെ നീ നമസ്കരിച്ചിട്ടുമില്ല, എന്നാല്‍ അതിനെ നീ തള്ളിപ്പറഞ്ഞ് പിന്തിരിഞ്ഞുപോയി. (75: 31-32).
വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന സാബിഖീങ്ങള്‍ സര്‍വ്വസ്രഷ്ടാവായ രാജാധിരാജന്റെയടുത്ത് സ്വിദ്ഖ് ആകുന്ന ഇരിപ്പിടത്തില്‍ ഇരിപ്പുറപ്പിക്കുന്നതാണ് (54: 54-55).
ഹുസ്നാ എന്ന ഗ്രന്ഥത്തെ സത്യപ്പെടുത്തുന്നവന് നാം എല്ലാകാര്യങ്ങളും എളുപ്പമാക്കുന്നതാണ് (92: 5-7).
ഹുസ്നാ എന്ന ഗ്രന്ഥത്തെ സത്യപ്പെടുത്താത്ത ഏതൊരു മുസ്ലിമും മരണസമയത്ത് എനിക്ക് ഒരു അവസരം കൂടി ലഭിക്കുകയാണെങ്കില്‍ ഞാന്‍ ഹുസ്നായെ സത്യപ്പെടുത്തുന്ന മുഹ്സിനാകുമായിരുന്നല്ലോ എന്ന് പറയുന്നതാണ്. അപ്പോള്‍ നാഥന് പറയും: അല്ല, നിനക്ക് എന്റെ സൂക്തങ്ങള്‍ വന്നുകിട്ടി, നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിച്ചു, നീ കാഫിറുകളില്‍ പെട്ടവന് തന്നെയായിരുന്നു. (39 : 58-59)
മൊത്തം ലോകര്‍ക്കുള്ള സര്‍വ്വസ്രഷ്ടാവിന്റെ സന്ദേശത്തെ മൂടിവെക്കുന്ന കാഫിറായ ഒരു ജനതയെ നിശ്ചയം നാഥന് സന്മാര്ഗത്തിലേക്ക് നയിക്കുകയില്ലതന്നെ (5: 67).
മുസ്ലിംകളിലെ വിവിധ സംഘടനകളില്‍ പെട്ടവരാകുന്നു യഥാര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളും (4: 150-151; 30: 32). സാക്ഷിയും ഇമാമും കാരുണ്യവുമായ ഗ്രന്ഥത്തെ സംഘടനകളില്‍ നിന്നുള്ള ഏതൊരുവന് മൂടിവെച്ചാലും, അവന് വാഗ്ദത്തം നരകമാകുന്നു (11: 17).
അവരവരെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥത്തില്‍ മുമ്പ് വന്നിട്ടുള്ള നേരെച്ചൊവ്വെയുള്ള ഗ്രന്ഥങ്ങളെല്ലാമുണ്ട് (98: 2-3). നിശ്ചയം അത് പൂര്‍വിക ഗ്രന്ഥങ്ങളില്‍ ഉള്ളതുതന്നെയാണ് (26: 196).
നാഥന്റെ സമ്മതപത്രമായ ഇദിന് കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല (2: 213; 10: 99-100). നാഥനിലേക്ക് വിളിക്കേണ്ടത് അവന്റെ സമ്മതപത്രമായ ഇദിന് കൊണ്ടാണ് (33: 46).
ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ 6: 104ല്‍ ബസ്വാഇര്‍,17: 15-ല്‍ ഹുദാ, 10: 108, 39: 41ല്‍ ഹഖ് എന്നീ പേരുകളിലുള്ള വേദ ഗ്രന്ഥം ഉപയോഗപ്പെടുത്താത്ത ഒരാളും വിശ്വാസിയാവുകയോ അവരില്‍നിന്നും നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങി ഒരു കര്‍മ്മവും സ്വീകരിക്കുകയോയില്ല (2: 186; 40: 50). അഥവാ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റും (76: 29), നരക ഗര്ത്തത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഏതൊരാളുടെയും കര്‍മ്മങ്ങള്‍ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി ആകാശത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയോ ടൈലറുടെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല, അപ്രകാരമാണ് ഭ്രാന്തന്മാര്ക്ക് നാം പ്രതിഫലം നല്‍കുക (7:40; 83:18-20). മറിച്ച് അതെല്ലാം നരകത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലാണ് രേഖപ്പെടുത്തപ്പെടുക (83: 7).
അദ്ദിക്റിനെ പിന്‍പറ്റുന്നവരെ മാത്രമെ നീ ഉണര്ത്തുകയുള്ളു (36:10-11).
മുകളില്‍ പറഞ്ഞ ദിക്റാ, ദിക്രീ, സ്വിദ്ഖ്, ഹുസ്നാ, ഇദിന്, ബസ്വാഇര്‍, ഹുദാ, ഹഖ്, ഇമാം, കാരുണ്യം, മുഹൈമിന്, രിസാലത്ത്, ബയ്യിന, ഫുര്‍ഖാന്‍, മീസാന്‍, അമാനത്ത്, ബുര്‍ഹാന്‍, നൂര്‍, ശാഹിദ്, ഹദീസ്, തദ്ക്കിറ, സുന്നത്ത് തുടങ്ങിയ പേരുകളെല്ലാം തന്നെ അദ്ദിക്ര്‍–വേദഗ്രന്ഥത്തിന്റെതാണ്.
അദ്ദിക്ര്‍ അതു മാത്രമാണ് സര്വ്വസ്രഷ്ടാവില്നിന്ന് കാലാകാലങ്ങളിലായി ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള വേദഗ്രന്ഥം. (16: 44; 21: 24; 36: 69; 41: 43). ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കേണ്ടത് എന്നാണ്. അറബിയിലുള്ള ഖുര്‍ആന്‍ അവസാന വേദഗ്രന്ഥ ത്തിന്റെ ശരീരമാണ്.
ഗ്രന്ഥവും അതിന്റെ വിശദീകരണവും അടങ്ങിയ അദ്ദിക്ര്‍ നിനക്ക് അവതരിപ്പിച്ചിട്ടുള്ളത് ജനങ്ങള്‍ക്ക് എന്താണോ അവരുടെ മേല്‍ അവതരിപ്പിക്കപ്പെട്ടത്, അത് നീ വെളിപ്പെടുത്തിക്കൊടുക്കുന്നതിനും അവര്‍ ആലോചിച്ച് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നതിനുവേണ്ടിയുമാണ് (16: 44).
പ്രവാചകവിയോഗത്തിനു 30 വര്‍ഷ ശേഷം ഇസ്ലാം പിരിയുടയുകയും, പിന്നീടുള്ള മുസ്ലിംകളെല്ലാംതന്നെ വേദഗ്രന്ഥത്തെ അവഗണിക്കുകവഴി പ്രവാചകനെ കളവാക്കി 29 കള്ളവാദികളെയാണ് പിന്പറ്റികൊണ്ടിരിക്കുന്നത്. അവര്‍ 30 ാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരും, യേശുവിന്റെ രണ്ടാം വരവോടുകൂടി വധിക്കപ്പെടാനുള്ളവരുമാണ് (4:91; 9:123; 33: 60-61; 73; 48:6).
സ്രഷ്ടാവിനെ സഹായിക്കാന്‍ ഉദ്ദേശിക്കുന്ന ഏതൊരാള്‍ക്കും ഈ സന്ദേശം ഇതരഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും, കോപ്പികളെടുത്ത് വിതരണം ചെയ്യാവുന്നതുമാണ്, അപ്പോള്‍ നാഥന് അവരെയും സഹായിക്കും (61:14; 22:40; 47:7). ഇതിനെ അവഗണിക്കുന്നവര്‍ക്ക്, ഇഹത്തില്‍ നിന്ദ്യത, പരത്തില്‍ അതികഠിനമായ ശിക്ഷ!
വായിച്ച് അരിശം നുരഞ്ഞുപൊന്തുന്നവര് സൂക്തങ്ങള്‍ ഗ്രന്ഥത്തില്‍ നോക്കി ശമനം തേടുക!
—25: 59-ലെ ത്രികാലജ്ഞാനിയില്‍ നിന്ന്
മനുഷ്യാ..! നീ നിന്നെ തിരിച്ചറിഞ്ഞിട്ടുണ്ടോ?
ഞാന്‍, നീ എന്നൊക്കെ പറയുന്നത് ഈ കാണുന്ന ശരീരെത്തയല്ല! മറിച്ച് ആ ത്മാവിനെ(നഫ്സ്)യാണ്. അതിന് സഞ്ചരിക്കുവാനുള്ള വാഹനമാണ് ശരീരം. മാതാവിന്റെയും പിതാവിന്റെയും ഇന്ദ്രിയത്തുള്ളികളുടെ അംശങ്ങള്‍ കൂട്ടിയോജിപ്പിച്ച് സര്‍വ്വ സ്രഷ്ടാവ് വികസിപ്പിച്ചുണ്ടാക്കിയ മണ്കൂടമാണത്. മനുഷ്യരില്‍ ആദ്യനെ(ആദം) സൃഷ്ടിച്ചപ്പോള്‍ തന്നെ സ്രഷ്ടാവ് ഒറ്റ ആത്മാവില്‍നിന്ന് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും (ആത്മാവ്) സ്വര്‍ഗത്തില്‍ സൃഷ്ടിച്ചു. അന്നിസാഅ്: 1 വിശദീകരണം നോക്കുക. അഅ്റാഫ്: 172-173 ല്‍ പറഞ്ഞത് പ്രകാരം, ആദം സന്തതികളുടെ മുതുകു കളില്‍ നിന്ന് അന്ത്യനാള്‍വരെയുള്ള അവരുടെ മുഴുവന്‍ സന്തതിപരമ്പരകളെ പുറത്തെടുത്ത്, അവരോരോരുത്തരോടും ‘ഞാനല്ലയോ നിങ്ങളുടെ ഉടമയായ നാഥന്?’ എന്ന് സ്രഷ്ടാവ് ചോദിച്ചു. അവര്‍ ഓരോരുത്തരും പറഞ്ഞു: ‘അതെ നാഥാ, ഞങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നു’. അതായത് മനുഷ്യര്‍ക്കുള്ള എല്ലാവിധ നിയമനിര്‍ദേശങ്ങളും നല്‍കാനുള്ള ഏക അധികാരി അവരുടെ ഉടമയായ സ്രഷ്ടാവ് തന്നെയാണെന്ന് ഈ ഉടമ്പടിയിലൂടെ എല്ലാ മനുഷ്യരും സമ്മതിക്കുകയുണ്ടായി. ഈ കരാറിനു ശേഷം എല്ലാവരെയും മരിപ്പിക്കുകയും ആദമിന്റെ മുതുകിലേക്കുതന്നെ മടക്കുകയും ചെയ്തു.
അശ്ശംസ്: 1-6 സൂക്തങ്ങളില്‍, പ്രത്യക്ഷമായ ആറ് കാര്യങ്ങളെ (സൂര്യനും അതി ന്റെ ചൂടേറിയ പ്രകാശവുമാണ്, അതിനെ തുടര്‍ന്ന് വരുന്ന ചന്ദ്രനും ശോഭയാര്‍ന്ന പ്ര കാശവുമാണ്, പകലിന്റെ പ്രകാശമയമായ പ്രത്യക്ഷപ്പെടലാണ്, രാത്രിയുടെ ഇരുള് മൂടലാണ്, മേലാപ്പായി സംവിധാനിച്ച ആകാശമാണ്, ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ ആ കൃതിയില്‍ സംവിധാനിച്ച ഭൂമിയുമാണ്) ആണയിട്ടുകൊണ്ട്; 7-10 സൂക്തങ്ങളില്‍ നാഥന് പറയുന്നു: ആത്മാവിനെ അവന് സന്തുലനപ്പെടുത്തുകയും ഓരോ ആത്മാവി നും അതിന്റെ ദുര്‍മാര്‍ഗവും സന്മാര്ഗവും നല്‍കുകയും ചെയ്തു, അപ്പോള്‍ ആരാണോ സ്വന്തം ആത്മാവിനെ ശുദ്ധീകരിച്ചത് (തിരിച്ചറിഞ്ഞത്) അവന് വിജയിച്ചു, ആരാണോ അതിനെ ദുഷിപ്പിച്ചത് (തിരിച്ചറിയാത്തത്) അവന് പരാജയപ്പെടുകയും ചെയ്തു. അ തായത് ‘ഞാന്‍’ എന്നുപറയുന്നത് ആത്മാവാണെന്നും അത് സ്രഷ്ടാവിന്റെ റൂഹിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് ‘ഞാനില്ല, അവന് മാത്രമേയുള്ളൂ’ എന്ന ബോധത്തില്‍ നിലകൊള്ളുന്നവരാരോ അവര്‍ വിജയിച്ചു എന്നുസാരം. അങ്ങനെയുള്ളവര്‍ മാത്രമാണ് സ്രഷ്ടാവുമായി ചെയ്ത ഉടമ്പടി പാലിച്ച് ജീവിക്കുന്നവര്‍. അര്റഹ്മാന്: 1-4 സൂക്തങ്ങളില്‍, പരമകാരുണികന് മനുഷ്യനെ ഗ്രന്ഥം പഠിപ്പിച്ചു, മനുഷ്യനെ സൃഷ്ടിച്ചു, അവന് അതിന്റെ വിശദീകരണവും (ബയാന്‍) പഠിപ്പിച്ചു എന്നുപറഞ്ഞിട്ടുണ്ട്. ഇവിടെ ‘ഗ്രന്ഥം പഠിപ്പിച്ചു’ എന്ന് ആദ്യം പറഞ്ഞതിന്റെ വിവക്ഷ, സ്വര്‍ഗത്തില്‍ വെച്ച് എല്ലാ മനുഷ്യര്‍ക്കും ദുര്മാര്ഗമെന്തെന്നും സന്മാര്ഗമെന്തെന്നും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ ആത്മാവ് പഠിപ്പിച്ചു എന്നാണ്. പിന്നെയാണ് മനുഷ്യരുടെ ശരീരം ഭൂമിയില്‍ സൃഷ്ടിക്കുന്നത്, ശേഷം അവനെ ഗ്രന്ഥത്തിന്റെ വിശദീകരണവും പഠിപ്പിച്ചു, ഒന്നുകില്‍ നന്ദി പ്രകടിപ്പിക്കുന്നവന് അല്ലെങ്കില്‍ നന്ദികെട്ടവന്‍ എന്നീ രണ്ടാലൊരുമാര്‍ഗം തെരെഞ്ഞെടുത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കിയിട്ടുണ്ട് എന്ന് ഇന്സാന്: 3, ബലദ്: 10 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.