സ്ട്രെയിറ്റ്പാത്ത്

ആദി മനുഷ്യനായ ആദം നബി മുതല്‍ ആദ്യ പ്രവാചകനായ നൂഹ് വരെയുള്ള 10 തലമുറ സ്വര്‍ഗ്ഗത്തില്‍ നിന്ന് പഠിപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ ആശയമനുസരിച്ചാണ് ജീവിക്കേണ്ടിയിരുന്നത്. ക്രമേണ പിശാചിന്റെ പ്രേരണയില്‍ അകപ്പെട്ട മനുഷ്യര്‍ ഗ്രന്ഥത്തിന്റെ ആശയമായ “നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗത്തില്‍ (Straightpath)” നിന്നും വ്യതിചലിച്ചപ്പോഴാണ് ആദ്യ പ്രവാചകനായ നൂഹിന് (മനു, നോഹ) ഗ്രന്ഥരൂപത്തില്‍ വേദം നല്‍കപ്പെട്ടത്.

സ്രഷ്ടാവിലേക്ക് നയിക്കുന്ന നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ (ഗ്രന്ഥത്തിന്റെ ആത്മാവ്) തന്നെയാണ് കാലാകാലങ്ങളിലായി 313 പ്രവാചകന്‍മാരിലൂടെയും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ഗ്രന്ഥങ്ങളുടെ ശരീരം വിവിധ ഭാഷകളിലാണെങ്കിലും എല്ലാറ്റിന്റേയും ആത്മാവ് ഒന്നു തന്നെയാണ് എന്നര്‍ത്ഥം. എല്ലാ ഗ്രന്ഥങ്ങളും അത് അവതരിപ്പിക്കപ്പെട്ട കാലത്തെ മൊത്തം മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍ശകവും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടതുമാണ്. അതിനാല്‍ തന്നെ എല്ലാ ഗ്രന്ഥങ്ങളും ഖുര്‍ആന്‍ ആണ്. (ഖുര്‍ആന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം എന്നാണ്).

എല്ലാ ഗ്രന്ഥങ്ങളുടെയും ജീവനായ അര്‍ത്ഥവും ആത്മാവായ ആശയവും അടങ്ങിയ “വചനങ്ങള്‍” (കലിമാത്ത്) ത്രികാലജ്ഞാനിയില്‍ നിന്നുള്ളതാണ്. എന്നതുപോലെത്തന്നെ എല്ലാ മനുഷ്യരുടേയും ആത്മാവും ജീവനുമടങ്ങിയ റൂഹും ത്രികാലജ്ഞാനിയില്‍ നിന്നുള്ളതാണ്. മനുഷ്യന്റെ ശരീരമാകട്ടെ മാതാവിന്റെയും പിതാവിന്റെയും ഇന്ദ്രിയത്തുള്ളിയുടെ അംശങ്ങള്‍ കൊണ്ട് സ്രഷ്ടാവ് വികസിപ്പിച്ചുണ്ടാക്കിയ മണ്‍കൂടവുമാണ്.

ഈ വസ്തുത മിഥ്യ കലരാത്ത അജയ്യമായ ഗ്രന്ഥത്തിന്റെ ആശയത്തിലൂടെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇവിടെ ശാന്തിയും സമാധാനവും മനുഷ്യരുടെ ഐക്യവും രൂപപ്പെടുകയുള്ളൂ.

സര്‍വ്വസ്രഷ്ടാവില്‍ നിന്നും സര്‍വ്വലോകര്‍ക്കുമുള്ള സന്ദേശമായ അദ്ദിക്ര്‍ (ഗ്രന്ഥത്തിന്റെ ആത്മാവ്) ജാതി-മത-ലിംഗ-ദേശ ഭേദമന്യേ മൊത്തം ലോക ജനതയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സംരംഭമാണ് സ്‌ട്രെയ്റ്റ്പാത്ത് ഖുര്‍ആന്‍ എഡ്യുക്കേഷന്‍ .

“ഇസ്‌ലാം” എന്നത് “ഗ്രന്ഥത്തിന്റെ ആശയത്തിലുള്ള ജീവിതരീതിയാണ്", അത് പ്രകൃതി ജീവിതവുമാണ്. ഇസ്‌ലാമും, പ്രവാചകനും ഗ്രന്ഥവും മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതല്ല, മറിച്ച് ഏകനായ സര്‍വ്വ സ്രഷ്ടാവിന്റെ സര്‍വ്വ സൃഷ്ഠികള്‍ക്കുമൂള്ളതാണ്. എന്നാല്‍ ഇന്ന് ലോക മുസ്‌ലിംകളുടെ ജീവിത രീതി ഗ്രന്ഥത്തിനു വിരുദ്ധമായതിനാല്‍, പൂര്‍ണ്ണമായും ഇസ്‌ലാമില്‍ നിന്നും വ്യതിചലിച്ചിട്ടുള്ളതാണ്. അവര്‍ അന്ത്യ പ്രവാചകനെ പിന്‍പറ്റി ജീവിക്കുന്നതിനു പകരം 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും, 30-മത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാകുന്നു. അവര്‍ ഗ്രന്ഥത്തിലെ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിലുള്ള വിശ്വാസം രൂപപ്പെടുത്താത്തവരായതിനാല്‍ കാഫിറായ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്! പിശാചിന്റെ സംഘത്തില്‍പെട്ട അവര്‍ വിവിധ സംഘടനകളായി പിരിഞ്ഞ യഥാര്‍ത്ഥ കാഫിറുകളും മുശ്‌രിക്കുകളുമായി മാറിയിരിക്കുന്നു.

സൂക്തങ്ങൾ സൂക്തങ്ങളായി അദ്ദിക്ർ വായിക്കുവാൻ താഴെയുള്ള ബട്ടൺ ക്ലിക് ചെയുക

അദ്ദിക്ർ വായിക്കാം