മാനുഷിക ഐക്യം!

നിശ്ചയം (മുസ്ലിംകളില് നിന്നുളള) വിശ്വാസികള്, ജൂതരായിട്ടുളളവര്, ക്രിസ്ത്യാനികളായിട്ടുള്ളവര്, സാബിഈങ്ങള് തുടങ്ങി ഏതുജനതയുമാകട്ടെ; അവര് അല്ലാഹുവിെനകൊണ്ടും അന്ത്യദിനത്തെകൊണ്ടും വിശ്വസിക്കുകയും സല്ക്കര്മ്മങ്ങള് പ്രവര്ത്തിക്കുകയുംചെയ്യുന്നവരാെണങ്കില് അവരുടെ നാഥന്റെ അടുക്കല് അവരുെട പ്രതിഫലമുണ്ട് അവരുടെമേല് ഭയപ്പെടാനോ അവര്ക്ക് ദുഃഖിക്കാനോ ഇടവരികയുമില്ല. (അല് ബഖറ-62, മാഇദ-69)

ആദം മുതല് അന്ത്യനാള്വരെയുളള മനുഷ്യര്ക്ക് അല്ലാഹു തൃപ്തിപ്പെട്ട പ്രകൃതി ജീവിതവ്യവസ്ഥയാണ് ഇസ്ലാമെന്ന് ആലിഇംറാന്: 19-ല് പറഞ്ഞിട്ടുണ്ട്. എല്ലാ വേദ്രഗന്ഥങ്ങളും പ്രവാചകന്മാരും സമര്പ്പിച്ച പ്രസ്തുത ജീവിതവ്യവസ്ഥയില് ഏതൊരാളും ഉള്പ്പെടുന്നത്, സര്വ്വസ്വം സ്രഷ്ടാവിനുതന്നെ സമര്പ്പിച്ച് നിലകൊളളുമ്പോഴാണ്. പ്രകൃതിയില് ജനിക്കുന്ന മനുഷ്യന് നാട്, വീട്, ജാതി , മതം, വര്ഗം, കാലം, ലിംഗം എന്നിവയൊന്നും സ്വയം തെരെഞ്ഞെടുക്കാന് സ്വാത്രന്ത്യമില്ലെന്ന് മനസ്സിലാക്കി മനുഷ്യരുെട ഐക്യത്തിനുേവണ്ടി നിലകൊളളലാണത്. ഇന്ന് മുസ്സ്ലിംകളടക്കം എല്ലാമതസ്ഥരും പ്രസ്തുത ജീവിതവ്യവസ്ഥയില്നിന്ന് പുറത്തുപോയിട്ടുണ്ട്. പ്രകൃതി ജീവിതരീതിയായ ഇസ്ലാം താരതമ്യേന മുസ്ലിംകളിലുളളതിനെക്കാള് കൂടുതല് ഇന്ന് നിഴലിച്ച് കാണുന്നത് ഹൈന്ദവര്, ജൂതന്മാര്, ക്രൈസ്തവര് തുടങ്ങിയ മുഹമ്മദ് നബിയുെട തന്നെ സമുദായത്തില് പെട്ട ഇതര ജനവിഭാഗങ്ങളിലാണെന്ന് ഖുര്ആനിന്റെ ആശയത്തെ ഉള്ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്തുന്നവര്ക്ക് മനസ്സിലാക്കാം.
അല്ലാഹുവിന്റെ സമ്മതപ്രതമായ ഖുര്ആനിന്റെ ആശയം കൊണ്ടല്ലാെത ഒരാള്ക്കും വിശ്വാസിയാകാന് സാധ്യമല്ലതന്നെ. വിശ്വാസികളില്നിന്ന് മാത്രമേ പ്രാര്ത്ഥന, കര്മ്മങ്ങള്, എന്നിവ സ്വീകരിക്കുകയുളളൂ എന്ന് ബഖറ: 186-ലും, മുസ്ലിംകളില്നിന്ന് ഖുര്ആനിന്റെ ആശയംകൊണ്ട് വിശ്വാസികളാകാത്തവര് തന്നെയാണ് മനുഷ്യരില്നിന്നുള്ള നരകത്തിന്റെ വിറകുകള് എന്ന് ബഖറ: 24, ഹദീദ്: 19, ബയ്യിന: 6 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. യഥാര്ത്ഥ ഇസ്ലാമില്നിന്ന് പോയവരാണ് ജൂതന്മാര്, ക്രൈസ്തവര്, സാബിഈങ്ങള് തുടങ്ങിയ എല്ലാ മതവിഭാഗങ്ങളും. ഹൈന്ദവര്, ബുദ്ധര്, ജൈനര്, സിക്കുകാര് തുടങ്ങിയവരെല്ലാം സാബിഈങ്ങളില് ഉള്പ്പെടുന്നവരാണ്. ഇവരില്നിന്ന് ഏതൊരാളും അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ചുകൊണ്ടും, പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ത്രാസ്സും അമാനത്തുമായ ഖുര്ആനിന്റെ ആശയം പ്രചരിപ്പിച്ചുകൊണ്ടും നിലകൊളളുകയാണെങ്കില് അവര്ക്കും ദുഃഖിക്കാനോ ഭയപ്പെടാനോ ഇടവരികയില്ല, അഥവാ അവരെ നരകത്തില് പ്രവേശിപ്പിക്കുകയില്ല എന്നാണ് സൂക്തം പറയുന്നത്. അതിന് പേരോ മതമോ വസ്ത്രധാരണ രീതിയോ ഒന്നും മാറ്റേണ്ടതില്ല. അഥവാ ഇസ്ലാമില് മതംമാറ്റമില്ല; വിശ്വാസമാറ്റം മാത്രമേയുള്ളൂ. ഹുജുറാത്ത്: 13-ല് മനുഷ്യരെ വിളിച്ച് അല്ലാഹു പറയുന്നു: ഓ മനുഷ്യരേ, നിശ്ചയം നാം ഒരു ആണില്നിന്നും ഒരു പെണ്ണില്നിന്നുമാണ് നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്, നിങ്ങളെ വിവിധനാട്ടുകാരും ഗോത്രക്കാരുമാക്കിയത് നിങ്ങള് പരസ്പരം തിരിച്ചറിയാന് വേണ്ടിമാത്രമാണ്, നിശ്ചയം നിങ്ങളില് ഏറ്റവും സൂക്ഷ്മത പാലിക്കുന്നവരാണ് അല്ലാഹുവിന്റെ അടുക്കല് ആദരണീയര്, നിശ്ചയം അല്ലാഹു എല്ലാം അറിയുന്ന എല്ലാം വലയംചെയ്യ്ത ത്രികാലജ്ഞാനി തന്നെയാകുന്നു. അര്റൂം: 30-32 വിശദീകരണം നോക്കുക. മുഹമ്മദ് നബിയെ സര്വ്വ ലോകര്ക്കും കാരുണ്യമായിട്ടല്ലാതെ നാം അയച്ചിട്ടിെല്ലന്ന് അമ്പിയാഅ് :107 ലും, മുഹമ്മദ് നബിയെ മൊത്തം മനുഷ്യരിേലക്കാണ് നിയോഗിച്ചിട്ടുള്ളതെന്ന് അഅ്റാഫ്: 157-158, സബഅ്: 28 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഹൃദയങ്ങളുടെ അവസ്ഥ അറിയുന്ന അല്ലാഹു മനുഷ്യന് എന്ത് എവിെടവെച്ച് പ്രവര്ത്തിക്കുമ്പോഴും അവരുടെ അവരുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. ഹൃദയങ്ങളുടെ അവസ്ഥ നോക്കിയാണ് ഏതൊരു പ്രവര്ത്തനത്തിനും അല്ലാഹു പ്രതിഫലം നല്കുന്നത്. അന്നജ്മ്: 39-ല്, മനുഷ്യന് അവന് ഉദ്ദേശിച്ച് പ്രവര്ത്തിച്ചതല്ലാതെയില്ല എന്ന് പറഞ്ഞിട്ടുണ്ട്. പ്രവൃത്തികള് ഉദ്ദേശ്യമനുസരിച്ചാണ് വിലയിരുത്തപ്പെടുക എന്ന് നബിയും പഠിപ്പിച്ചിട്ടുണ്ട്. ബഖറ: 38, അന്നിസാഅ്: 124, മുഅ്മിന്: 40 വിശദീകരണം നോക്കുക.
—25: 59-ലെ ത്രികാലജ്ഞാനിയില്‍ നിന്ന്‌