സ്ട്രെയിറ്റ്പാത്ത്
ആയിരത്തിൽ ഒരുവന്റെ വഴി

ആദി മനുഷ്യനായ ആദം നബി മുതല്‍ ആദ്യ പ്രവാചകനായ നൂഹ് വരെയുള്ള 10 തലമുറ സ്വര്‍ഗ്ഗത്തില്‍ നിന്ന് പഠിപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ ആശയമനുസരിച്ചാണ് ജീവിക്കേണ്ടിയിരുന്നത്. ക്രമേണ പിശാചിന്റെ പ്രേരണയില്‍ അകപ്പെട്ട മനുഷ്യര്‍ ഗ്രന്ഥത്തിന്റെ ആശയമായ “നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗത്തില്‍ (Straightpath)” നിന്നും വ്യതിചലിച്ചപ്പോഴാണ് ആദ്യ പ്രവാചകനായ നൂഹിന് (മനു, നോഹ) ഗ്രന്ഥരൂപത്തില്‍ വേദം നല്‍കപ്പെട്ടത്. സ്രഷ്ടാവിലേക്ക് നയിക്കുന്ന നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ (ഗ്രന്ഥത്തിന്റെ ആത്മാവ്) തന്നെയാണ് കാലാകാലങ്ങളിലായി 313 പ്രവാചകന്‍മാരിലൂടെയും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ഗ്രന്ഥങ്ങളുടെ ശരീരം വിവിധ ഭാഷകളിലാണെങ്കിലും എല്ലാറ്റിന്റേയും ആത്മാവ് ഒന്നു തന്നെയാണ് എന്നര്‍ത്ഥം. എല്ലാ ഗ്രന്ഥങ്ങളും അത് അവതരിപ്പിക്കപ്പെട്ട കാലത്തെ മൊത്തം മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍ശകവും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടതുമാണ്. അതിനാല്‍ തന്നെ എല്ലാ ഗ്രന്ഥങ്ങളും ഖുര്‍ആന്‍ ആണ്. (ഖുര്‍ആന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം എന്നാണ്).

കൂടുതല്‍

അക്കൂട്ടര്‍ തന്നെയാണ് നാം ഗ്രന്ഥവും തത്വജ്ഞാനവും പ്രവാചകത്വവും നല്‍കിയവരായവര്‍, ഇനി ഇക്കൂട്ടര്‍ ഇതിനെ മൂടിവെക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അതിനെ മൂടിവെച്ചുകൊണ്ടിരിക്കാത്ത ഒരു ജനതയെ നാം അതിനെ ഏല്‍പിക്കുന്നതുമാണ്. (ആൻആം : 89-90)

അദ്ദിക്ര്‍
അജയ്യമായ ഗ്രന്ഥം

ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍ ആണ് അജയ്യമായ ഗ്രന്ഥം! നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള പ്രവാചകന്‍മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ട ഒറ്റ ഗ്രന്ഥമാണ് അദ്ദിക്ര്‍ (ഗ്രന്ഥത്തിന്റെ ആത്മാവ്). ഗ്രന്ഥത്തിന്റെ ആശയം, ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണ്. സര്‍വ്വ ലോകങ്ങളുടെ ഉടമ സൂക്ഷിപ്പ് ഏറ്റെടുത്ത, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാന്‍ സാധ്യമല്ലാത്ത ഏക ഗ്രന്ഥമാണ് അദ്ദിക്ര്‍. ഏകാധിപനായ നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥത്തമായ അദ്ദിക്‌രില്‍ 312 മുന്‍ ഗ്രന്ഥങ്ങളും അവയുടെ വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ എന്ന ഗ്രന്ഥം സര്‍വ്വസ്സ്വം നാഥനു സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് സന്‍മാര്‍ഗ്ഗവും, കാരുണ്യവും ശുഭവാര്‍ത്താദായകവുമാകുന്നു.

കൂടുതല്‍

സര്‍വ്വസ്രഷ്ടാവില്‍ നിന്നും സര്‍വ്വലോകര്‍ക്കുമുള്ള സന്ദേശമായ അദ്ദിക്ര്‍ (ഗ്രന്ഥത്തിന്റെ ആത്മാവ്) ജാതി-മത-ലിംഗ-ദേശ ഭേദമന്യേ മൊത്തം ലോക ജനതയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സംരംഭമാണ് സ്‌ട്രെയ്റ്റ്പാത്ത് ഖുര്‍ആന്‍ എഡ്യുക്കേഷന്‍

ലഘുലേഖകൾ

കൂടുതല്‍
അദ്ദിക്ര്‍ വായിച്ച്‌
സാഷ്ടാംഗം ചെയ്യുക!
കൂടുതല്‍
മരങ്ങള്‍ നടുകയും
ജൈവ കൃഷി ചെയ്യുക!
കൂടുതല്‍
മാനുഷിക ഐക്യവും
സമാധാനവും!
കൂടുതല്‍

സൂക്തങ്ങൾ സൂക്തങ്ങളായി അദ്ദിക്ർ വായിക്കുവാൻ താഴെയുള്ള ബട്ടൺ ക്ലിക് ചെയുക

അദ്ദിക്ർ വായിക്കാം