വളരെ അടുത്ത ഭാവിയില്‍ സംഭവിക്കുന്ന സത്യങ്ങള്‍

ഇമാം മഹ്ദിയുടെ വരവ്

അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് പ്രകൃതിക്ക് വിരുദ്ധവും പൈശാചികവുമായ ഒരു ജീവിതമാണ് സൗദിഅറേബ്യ ഉള്പ്പടെ ലോകത്തെല്ലായിടത്തും ഇന്ന് മുസ്ലിംകള് നയിച്ചുകൊണ്ടിരിക്കുന്നത്. രക്തംചിന്തല്, തീവ്രവാദം, മറ്റു നശീകരണ പ്രവര്ത്തനങ്ങള് തുടങ്ങി അതിരുകവിഞ്ഞതും പ്രകൃതിയെ നശിപ്പിക്കുന്നതുമായ ജീവിതത്തിലാണ് അവര് മുഴുകിയിരിക്കുന്നത്. ലോകത്ത് എവിടെയെല്ലാമാണോ ഇന്ന് ഈ ജനതയുടെ സാന്നിധ്യം കൂടുതലുള്ളത് അവിടെയെല്ലാം ശാന്തിയും സമാധാനവുമില്ലാത്ത ഏറ്റവും മോശപ്പെട്ട ഒരു ജീവിതമാണ് കണ്ടുവരുന്നത്. ഇതിന്റെ മൂര്ദ്ധന്യാവസ്ഥയിലാണ് സൗദിയിലെ മക്കയും മദീനയും അടങ്ങിയ ‘ഹിജാസില്’ ല് ലോകവിശ്വാസികള്ക്ക് നേതൃത്വം നല്കുന്ന ഇമാമായി ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നത്. എന്നാല് ഗ്രന്ഥത്തെ സത്യാസത്യവിവേചന ഉരക്കല്ലായി ഉപയോഗപ്പെടുത്താത്തത് കാരണം അവനെ ഒരു തീവ്രവാദിയായി പരിഗണിച്ച് തിരസ്കരിക്കുകയാണ് അവര് ചെയ്യുക. പിന്നീട് അവന് മക്കയിലെത്തും. അവിടെയും നിലവിലുള്ള ഇമാം അടങ്ങിയ മസ്ജിദുല് ഹറം കൈകാര്യകര്ത്താക്കളാല് തിരസ്കരിക്കപ്പെടുകയാണ് ചെയ്യുക. എന്നാല് ഇറാഖ്, ഈജിപ്ത്, ലബനോന്, പലസ്തീന്, സിറിയ, പോലുള്ള ആഭ്യന്തര കലഹം നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം രാഷ്ട്രങ്ങളില് നിന്ന് മസ്ജിദുല് ഹറമില് അഭയം തേടിയ വിശ്വാസികള് അവനെ അംഗീകരിക്കുകയും അവന് അനുസരണപ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നതാണ്. അത് ഹിജാസ് കപടവിശ്വാസികളുടെ ഭരണത്തില്നിന്ന് മോചനം നേടി മഹ്ദി ഇമാമിന്റെ നേതൃത്വത്തിന് കീഴില് വരുന്നതിന് കാരണമാകുന്നതാണ്. സൗദി ഭരണാധികാരികള് മഹ്ദിയെ ഒരു തീവ്രവാദിയായിട്ടാണ് പരിഗണിക്കുക. അതുകൊണ്ട് അവര് സിറിയന് ഭരണാധികാരിയുമായി ബന്ധപ്പെട്ട് അവരുടെ പൗരന്മാര് മഹ്ദിയുമായി അനുസരണപ്രതിജ്ഞ ചെയ്ത വിവരം അറിയിക്കുകയും അവരെ ബലമായി പിടിച്ചുകൊണ്ടുപോകാന് ആവിശ്യപ്പെടുകയും ചെയ്യും. തുടര്ന്ന് സിറിയയില് നിന്നുള്ള ഒരു സേനാവ്യൂഹം റോഡ് മാര്ഗം മക്കയിലേക്ക് പുറപ്പെടുമെങ്കിലും വഴിയില് വെച്ച് അവര് ഭൂമിയില് താഴ്ന്നുപോവുകയാണുണ്ടാവുക. കാര്യകാരണബന്ധത്തിനതീതമായി വിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുമെന്ന യൂനുസ്: 103, മുഅ്മിന്: 51, അര്റൂം: 47 സൂക്തങ്ങളില് പറഞ്ഞ വിശ്വാസികളോടുള്ള വാഗ്ദാനം സത്യപ്പെടുത്തിക്കൊണ്ടുള്ള സര്വ്വലോക നാഥന്റെ ഈ ചര്യ സൗദിഅറേബ്യ, അമേരിക്ക, ഇസ്രായേല് ഉള്പ്പടെയുള്ള ലോകം മുഴുവനും മഹ്ദിയുടെ നേതൃത്വത്തെ അംഗീകരിക്കാന് കാരണമാകുന്നതുമാണ്. അങ്ങനെ ഹിജാസ് മഹ്ദിയുടെ നേതൃത്വത്തിന് കീഴില് വരും. ‘ പാമ്പ് മാളത്തിലേക്ക് ഉള്വലിയുന്നത് പോലെ ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള് ഹിജാസില് ഒരുമിച്ചുകൂടും’ എന്ന പ്രവാചകന്റെ അധ്യാപനത്തെ സത്യപ്പെടുത്തിക്കൊണ്ട് രാജ്യ-മത-വംശ-വര്ണ-ലിംഗ-ഭാഷാഭേദമനേ്യ ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള് ഹിജാസിലേക്ക് ചേക്കേറുന്നതാണ്.

തുടര്ന്ന് വിധിദിവസനാളില് വിചാരണാ മാനദണ്ഡമായി കൊണ്ടുവരുന്ന അജയ്യഗ്രന്ഥമായ അദ്ദിക്ര് വ്യത്യസ്ത ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യപ്പെടുകയും ലോകത്തെല്ലായിടങ്ങളിലും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. വിചാരണ കൂടാതെ സ്വര്ഗത്തില് പോകുന്ന അവസാനത്തെ സാബിഖും (മുന്കടന്നവന്) ഭൂമിയില് നിന്ന് പോകുന്നതോടുകൂടി ഭൂമിയുടെ തിരിച്ചുകറക്കം സംഭവിക്കുന്നതാണ്. സൂര്യന് പടിഞ്ഞാറുനിന്ന് ഉദിക്കുന്ന, ഒരു വര്ഷം ദൈര്ഘ്യമുള്ള ആ ദിനത്തിലാണ് അന്തിക്രിസ്തുവായ മസീഹുദ്ദജ്ജാല് അഥവാ അധര്മ്മമൂര്ത്തിയായ കലി പ്രത്യക്ഷപ്പെടുക.

—25: 59-ലെ ത്രികാലജ്ഞാനിയില്‍ നിന്ന്‌