അദ്ദിക്ര്: യുക്തി നിര്ഭര സന്ദേശം!

ഇത് സര്വ്വലോകര്ക്കുമുള്ള ഒരു ദിക്റാ അല്ലാതെ മറ്റൊന്നുമല്ല, ഇക്കൂട്ടര് അതിനെ മൂടിവെക്കുകയാണെങ്കില് അതിനെ മൂടിവെക്കാത്ത മറ്റൊരു ജനതയെ നാം അത് ഏല്പിക്കുന്നതാണ് (5: 54; 6: 89-90).

നരകകുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം മനുഷ്യന് ബോധ്യം വരും, അവന് ദിക്റാ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്! (89:23; 87: 9-13).

ദിക്രീയെത്തൊട്ട് കണ്ണിന് മൂടിയുണ്ടായിരുന്നവരും ദിക്രീ കേള്ക്കാന് കഴിയാത്തവരുമായ കാഫിറുകളുടെ ചാരത്തേക്ക് വിധിദിവസം നാം നരകഗര്ത്തം അടുപ്പിക്കുന്നതാണ് (18: 100-101; 20: 124-126; 38:8).

ദിക്രീ നിലനിര്ത്തുന്നതിനുവേണ്ടി നീ നമസ്കാരം നിലനിര്ത്തുക (20:14).

ആര്ക്കാണോ സ്വിദ്ഖ് വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര് തന്നെയാണ് സൂക്ഷ്മാലുക്കള് (39: 33).

സ്വിദ്ഖ്നെ സത്യപ്പെടുത്താത്ത ഏതൊരു മുസ്ലിമിന്റെയും മരണസമയത്ത് നാഥന് പറയുന്നതാണ്: നീ സ്വിദ്ഖ്നെ സത്യപ്പെടു ത്തിയില്ല, അതുകൊണ്ടുതന്നെ നീ നമസ്കരിച്ചിട്ടുമില്ല, എന്നാല് അതിനെ നീ തള്ളിപ്പറഞ്ഞ് പിന്തിരിഞ്ഞുപോയി. (75: 31-32).

വിചാരണയില്ലാതെ സ്വര്ഗത്തില് പോകുന്ന സാബിഖീങ്ങള് സര്വ്വസ്രഷ്ടാവായ രാജാധിരാജന്റെയടുത്ത് സ്വിദ്ഖ് ആകുന്ന ഇരിപ്പിടത്തില് ഇരിപ്പുറപ്പിക്കുന്നതാണ് (54: 54-55).

ഹുസ്നാ എന്ന ഗ്രന്ഥത്തെ സത്യപ്പെടുത്തുന്നവന് നാം എല്ലാകാര്യങ്ങളും എളുപ്പമാക്കുന്നതാണ് (92: 5-7).
ഹുസ്നാ എന്ന ഗ്രന്ഥത്തെ സത്യപ്പെടുത്താത്ത ഏതൊരു മുസ്ലിമും മരണസമയത്ത് എനിക്ക് ഒരു അവസരം കൂടി ലഭിക്കുകയാണെങ്കില് ഞാന് ഹുസ്നായെ സത്യപ്പെടുത്തുന്ന മുഹ്സിനാകുമായിരുന്നല്ലോ എന്ന് പറയുന്നതാണ്. അപ്പോള് നാഥന് പറയും: അല്ല, നിനക്ക് എന്റെ സൂക്തങ്ങള് വന്നുകിട്ടി, നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിച്ചു, നീ കാഫിറുകളില് പെട്ടവന് തന്നെയായിരുന്നു. (39 : 58-59)

മൊത്തം ലോകര്ക്കുള്ള സര്വ്വസ്രഷ്ടാവിന്റെ സന്ദേശത്തെ മൂടിവെക്കുന്ന കാഫിറായ ഒരു ജനതയെ നിശ്ചയം നാഥന് സന്മാര്ഗത്തിലേക്ക് നയിക്കുകയില്ലതന്നെ (5: 67).

മുസ്ലിംകളിലെ വിവിധ സംഘടനകളില് പെട്ടവരാകുന്നു യഥാര്ത്ഥ കാഫിറുകളും മുശ്രിക്കുകളും (4: 150-151; 30: 32). സാക്ഷിയും ഇമാമും കാരുണ്യവുമായ ഗ്രന്ഥത്തെ സംഘടനകളില് നിന്നുള്ള ഏതൊരുവന് മൂടിവെച്ചാലും, അവന് വാഗ്ദത്തം നരകമാകുന്നു (11: 17).

അവരവരെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥത്തില് മുമ്പ് വന്നിട്ടുള്ള നേരെച്ചൊവ്വെയുള്ള ഗ്രന്ഥങ്ങളെല്ലാമുണ്ട് (98: 2-3). നിശ്ചയം അത് പൂര്വിക ഗ്രന്ഥങ്ങളില് ഉള്ളതുതന്നെയാണ് (26: 196).

നാഥന്റെ സമ്മതപത്രമായ ഇദിന് കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല (2: 213; 10: 99-100). നാഥനിലേക്ക് വിളിക്കേണ്ടത് അവന്റെ സമ്മതപത്രമായ ഇദിന് കൊണ്ടാണ് (33: 46).

ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ 6: 104ല് ബസ്വാഇര്,17: 15-ല് ഹുദാ, 10: 108, 39: 41ല് ഹഖ് എന്നീ പേരുകളിലുള്ള വേദ ഗ്രന്ഥം ഉപയോഗപ്പെടുത്താത്ത ഒരാളും വിശ്വാസിയാവുകയോ അവരില്നിന്നും നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങി ഒരു കര്മ്മവും സ്വീകരിക്കുകയോയില്ല (2: 186; 40: 50). അഥവാ സ്വര്ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റും (76: 29), നരക ഗര്ത്തത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായ അദ്ദിക്ര് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഏതൊരാളുടെയും കര്മ്മങ്ങള് സ്വര്ഗത്തിലെ ഇല്ലിയ്യീന് പട്ടികയില് രേഖപ്പെടുത്തുന്നതിനുവേണ്ടി ആകാശത്തിന്റെ വാതിലുകള് തുറക്കപ്പെടുകയോ ടൈലറുടെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര് സ്വര്ഗത്തില് പ്രവേശിക്കുകയോ ഇല്ല, അപ്രകാരമാണ് ഭ്രാന്തന്മാര്ക്ക് നാം പ്രതിഫലം നല്കുക (7:40; 83:18-20). മറിച്ച് അതെല്ലാം നരകത്തിലേക്കുള്ള സിജ്ജീന് പട്ടികയിലാണ് രേഖപ്പെടുത്തപ്പെടുക (83: 7).

അദ്ദിക്റിനെ പിന്പറ്റുന്നവരെ മാത്രമെ നീ ഉണര്ത്തുകയുള്ളു (36:10-11).

മുകളില് പറഞ്ഞ ദിക്റാ, ദിക്രീ, സ്വിദ്ഖ്, ഹുസ്നാ, ഇദിന്, ബസ്വാഇര്, ഹുദാ, ഹഖ്, ഇമാം, കാരുണ്യം, മുഹൈമിന്, രിസാലത്ത്, ബയ്യിന, ഫുര്ഖാന്, മീസാന്, അമാനത്ത്, ബുര്ഹാന്, നൂര്, ശാഹിദ്, ഹദീസ്, തദ്ക്കിറ, സുന്നത്ത് തുടങ്ങിയ പേരുകളെല്ലാം തന്നെ അദ്ദിക്ര്–വേദഗ്രന്ഥത്തിന്റെതാണ്.

അദ്ദിക്ര് അതു മാത്രമാണ് സര്വ്വസ്രഷ്ടാവില്നിന്ന് കാലാകാലങ്ങളിലായി ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള വേദഗ്രന്ഥം. (16: 44; 21: 24; 36: 69; 41: 43). ഖുര്ആന് എന്നാല് ആവര്ത്തിച്ച് വായിക്കേണ്ടത് എന്നാണ്. അറബിയിലുള്ള ഖുര്ആന് അവസാന വേദഗ്രന്ഥ ത്തിന്റെ ശരീരമാണ്.

ഗ്രന്ഥവും അതിന്റെ വിശദീകരണവും അടങ്ങിയ അദ്ദിക്ര് നിനക്ക് അവതരിപ്പിച്ചിട്ടുള്ളത് ജനങ്ങള്ക്ക് എന്താണോ അവരുടെ മേല് അവതരിപ്പിക്കപ്പെട്ടത്, അത് നീ വെളിപ്പെടുത്തിക്കൊടുക്കുന്നതിനും അവര് ആലോചിച്ച് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നതിനുവേണ്ടിയുമാണ് (16: 44).

പ്രവാചകവിയോഗത്തിനു 30 വര്ഷ ശേഷം ഇസ്ലാം പിരിയുടയുകയും, പിന്നീടുള്ള മുസ്ലിംകളെല്ലാംതന്നെ വേദഗ്രന്ഥത്തെ അവഗണിക്കുകവഴി പ്രവാചകനെ കളവാക്കി 29 കള്ളവാദികളെയാണ് പിന്പറ്റികൊണ്ടിരിക്കുന്നത്. അവര് 30 ാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരും, യേശുവിന്റെ രണ്ടാം വരവോടുകൂടി വധിക്കപ്പെടാനുള്ളവരുമാണ് (4:91; 9:123; 33: 60-61; 73; 48:6).

സ്രഷ്ടാവിനെ സഹായിക്കാന് ഉദ്ദേശിക്കുന്ന ഏതൊരാള്ക്കും ഈ സന്ദേശം ഇതരഭാഷകളിലേക്ക് വിവര്ത്തനം ചെയ്യുകയും, കോപ്പികളെടുത്ത് വിതരണം ചെയ്യാവുന്നതുമാണ്, അപ്പോള് നാഥന് അവരെയും സഹായിക്കും (61:14; 22:40; 47:7). ഇതിനെ അവഗണിക്കുന്നവര്ക്ക്, ഇഹത്തില് നിന്ദ്യത, പരത്തില് അതികഠിനമായ ശിക്ഷ!

വായിച്ച് അരിശം നുരഞ്ഞുപൊന്തുന്നവര് സൂക്തങ്ങള് ഗ്രന്ഥത്തില് നോക്കി ശമനം തേടുക!

—25: 59-ലെ ത്രികാലജ്ഞാനിയില്‍ നിന്ന്‌