അദ്ദിക്ര്‍

ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍ ആണ് അജയ്യമായ ഗ്രന്ഥം!

നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള പ്രവാചകന്‍മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ട ഒറ്റ ഗ്രന്ഥമാണ് അദ്ദിക്ര്‍ (ഗ്രന്ഥത്തിന്റെ ആത്മാവ്).

ഗ്രന്ഥത്തിന്റെ ആശയം, ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണ്.

സര്‍വ്വ ലോകങ്ങളുടെ ഉടമ സൂക്ഷിപ്പ് ഏറ്റെടുത്ത, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാന്‍ സാധ്യമല്ലാത്ത ഏക ഗ്രന്ഥമാണ് അദ്ദിക്ര്‍. ഏകാധിപനായ നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥത്തമായ അദ്ദിക്‌രില്‍ 312 മുന്‍ ഗ്രന്ഥങ്ങളും അവയുടെ വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ട്.

എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ എന്ന ഗ്രന്ഥം സര്‍വ്വസ്സ്വം നാഥനു സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് സന്‍മാര്‍ഗ്ഗവും, കാരുണ്യവും ശുഭവാര്‍ത്താദായകവുമാകുന്നു.

പ്രപഞ്ചത്തെ അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമാണ് അദ്ദിക്ര്‍.

സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങിപ്പോകാനുദ്ദേശിക്കുന്നവര്‍ക്കുള്ള ടിക്കറ്റും; ഭൂമിയിലെ എല്ലാ വിധ ആപത്ത്-വിപത്തുകളെത്തൊട്ടും, നരകത്തെത്തൊട്ടും കാത്തു സൂക്ഷിക്കുന്ന പരിചയുമാണ് അദ്ദിക്ര്‍.

തീവ്രവാദവും ഭികരവാദവും നശീകരണ പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കുന്നതിനും, അതുവഴി മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനുമുള്ള ഏക ഉപകരണമാണ് അദ്ദിക്ര്‍.

ത്രികാലജ്ഞാനിയില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതും ക്രോഡീകരിക്കുന്നതിന് മുമ്പോ ശേഷമോ മിഥ്യ കടന്നുകൂടാത്തതുമായ അജയ്യ ഗ്രന്ഥമാണ് അദ്ദിക്ക്ര്‍.

‘അദ്ദിക്ര്‍’ എന്ന അതുല്യമായ ഗ്രന്ഥത്തിന്റെ രചയിതാവിനെ ഫുര്‍ഖാന്‍ 59 സൂക്തത്തില്‍ “ത്രികാലജ്ഞാനി” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

അദ്ദിക്ര്‍ എന്ന ഗ്രന്ഥം ഖുര്‍ആനിന്റെ ഏറ്റവും നല്ല വ്യാഖ്യാനവും യുക്തിനിര്‍ഭരമായ ഓര്‍മ്മപ്പെടുത്തലുമാണ്.

മൊത്തം മനുഷ്യരില്‍ നിന്നും അദ്ദിക്ര്‍ (ഗ്രന്ഥത്തിന്റെ ആത്മാവ്) ലഭിച്ച ശേഷം അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ് നരകത്തിന്റെ വിറകുകളായ യഥാര്‍ത്ത കാഫിറുകള്‍.

ഫുസ്സിലത്ത് 44 ല്‍ മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന നിഷേധികള്‍ ആവശ്യപ്പെട്ടതിന് മറുപടിയായി “അദ്ദിക്ര്‍” എന്ന ഗ്രന്ഥം മൂന്ന് വാല്ല്യങ്ങളിലായി അനറബി ഭാഷയായ മലയാളത്തിലാണ് രൂപപ്പെട്ടിട്ടുള്ളത്. ത്രികാലജ്ഞാനമായ ഖുര്‍ആനിന്റെ ആശയം, ത്രികാലജ്ഞാനിയില്‍ നിന്നുള്ളതായതിനാല്‍ അതിന്റെ പകര്‍പ്പവകാശം ആരിലും നിക്ഷിപ്തമല്ല. അതുകൊണ്ട് ആരാണോ നാഥന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗവാക്കാകുവാന്‍ ആഗ്രഹിക്കുന്നത്, അവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് “അദ്ദിക്ര്‍” ഡൗണ്‍ലോഡ് ചെയ്യാവുന്നതും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് എല്ലാ മനുഷ്യരിലും പ്രചരിപ്പിക്കാവുന്നതുമാണ്.

സൂക്തങ്ങൾ സൂക്തങ്ങളായി അദ്ദിക്ർ വായിക്കുവാൻ താഴെയുള്ള ബട്ടൺ ക്ലിക് ചെയുക

അദ്ദിക്ർ വായിക്കാം